കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട ഇടി മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിന് മുകളിലും സമീപത്തുമായി ചക്രവാത ചുഴി നിലനില്‍ക്കുന്നു. അതോടൊപ്പം തന്നെ വടക്കന്‍ കേരളം മുതല്‍ വിദര്‍ഭവരെ ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു. ഇതിന്റെ രണ്ടിന്റെയും സ്വാധീനത്തിലാണ് കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത.
അടുത്ത 2 ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും തുടര്‍ന്നുള്ള 2 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



