Section

malabari-logo-mobile

ഒറ്റപ്പാലത്ത് വരിക്കാശേരി മനയില്‍ ആന പാപ്പാനെ അടിച്ചുകൊന്നു

HIGHLIGHTS : The elephant beat Pappan to death at Varikkassery mansion in Ottapalam

പാലക്കാട് ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു. പാപ്പാന്‍ പേരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നല്‍കുന്നതിനിടെയാണ് ആക്രമിച്ചത്. കൊമ്പുകൊണ്ട് കുത്തി വിനോദിനെ ആന തറയിലടിക്കുകയായിരുന്നു. കാലിന് മുറിവേറ്റതിനെ തുടര്‍ന്ന് പത്മനാഭന്‍ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ വരിക്കാശ്ശേരി മനയിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭന്‍ എന്ന ആനയാണ് ഇടഞ്ഞത്.

sameeksha-malabarinews

പരുക്കേറ്റ വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിയച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!