വള്ളിക്കുന്ന് ഉപതെരഞ്ഞെടുപ്പ്; സിപിഎം ഒമ്പതാം വാര്‍ഡ് തിരിച്ചുപിടിച്ചു

മലപ്പുറം:  വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പരുത്തിക്കാട്
നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം.സിപിഎം സ്ഥാനാര്‍ത്ഥി പിഎം രാധാകൃഷ്ണനാണ്  വിജയിച്ചത്. 280 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് അംഗം രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിന് വിജയം.

ഇതോടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് 15 സീറ്റായി. യുഡിഎഫിന് ഇതോടെ 8 സീറ്റായി കുറഞ്ഞു.

Share news
error: Content is protected !!
Scroll to Top