ശക്തമായ കാറ്റില്‍ മലയോര മേഖലയില്‍ വ്യാപക നാശം

കോഴിക്കോട്‌: ഇന്നലെ പുലര്‍ച്ചെയും ഉച്ചയ്ക്കും വീശിയടിച്ച ശക്തമായ കാറ്റില്‍ മല യോരത്ത് വ്യാപക നാശനഷ്ടം. വിവിധയിടങ്ങളില്‍ മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ വൈദ്യുതി ലൈനുകളിലേക്ക് വീണ് ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങി. റോഡിലേക്ക് മരം വീണ് ചില പ്രദേശങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. കൃഷി നാശവുമുണ്ടായി .

മുക്കം, താമരശേരി, മാവൂര്‍ മേഖലയില്‍ പന്ത്രണ്ട് ഇടങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണ് തടസ്സപ്പെട്ട ഗതാഗതം മുക്കം അഗ്‌നിര ക്ഷാസേന മരങ്ങള്‍ മുറിച്ചുനീക്കി പുനഃസ്ഥാപിച്ചു. നീലേശ്വരം, കട്ടാങ്ങല്‍, ചെറൂപ്പ, കൂടരഞ്ഞി, താമരശേരി, മാവൂര്‍, ചേന്നമംഗല്ലൂര്‍, പാഴൂര്‍, മണാശേരി എന്നിവിടങ്ങളിലാണ് മരംവീണ് ഗതാഗതം തടസ്സപ്പെട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top