
കോഴിക്കോട് : മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സസ്‌മെന്റ് നടത്തിയ ഓപ്പറേഷന്‍ സീബ്രയില്‍ ജില്ലയില്‍ 43 പേര്‍ക്കെതിരെ കേസ്. കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിനുള്ള സീബ്രാ ലൈനില്‍ നിയമലംഘനം നടത്തിയ വാഹന ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്.
സീബ്രാ ലൈനില്‍ വാഹനം നിര്‍ത്താതിരിക്കല്‍, കാല്‍നടയാത്ര കടത്തിവി ടാതെയുള്ള ഡ്രൈവിങ്, സ്റ്റോപ്പ് ലൈന്‍ കഴിഞ്ഞ് വാഹനം നിര്‍ത്തല്‍, സിഗ്‌നലില്‍ സീബ്രാലൈനിനു മുകളില്‍ വാഹനം നിര്‍ത്തിയത് എന്നിവയ്‌ക്കെതിരെയാണ് കേസ്. ഇവര്‍ക്ക് എടപ്പാള്‍ ഐഡിടിആറില്‍ ഒരു ദിവസത്തെ റിഫ്രഷര്‍ കോഴ്സും ഉണ്ടാകും.
എന്‍ഫോഴ്‌സെസ്‌മെന്റ് ആര്‍ടിഒ ബി ഷെഫിഖിന്റെ നേതൃത്വത്തില്‍ മഫ്തിയിലായിരുന്നു പരിശോധന. നിയമ ലംഘനത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും അധികൃതര്‍ പുറത്തുവിട്ടിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




