കോഴിക്കോട് വീട്ടമ്മയുടെ മാല തട്ടിപ്പറിച്ചു

കോഴിക്കോട്: ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ സ്വര്‍ണമാല തട്ടി പ്പറിച്ചു. ചാത്തോത്ത് മീത്തല്‍ ശൈലജയുടെ ഒന്നേകാല്‍ പവന്റെ മാലയാണ് നഷ്ടമായത്.

ഇന്നലെ പകല്‍ രണ്ടരയോടെ കുറുന്തോടി വില്ലേജ് ഓഫീസ് പരിസരത്താണ് സംഭവം. വീട്ടില്‍ നിന്ന് സമീപത്തെ കടയില്‍ സാധനം വാങ്ങാനെത്തിയതാ യിരുന്നു ശൈലജ. ഹെല്‍മെറ്റും മഴക്കോട്ടും ധരിച്ചെത്തിയയാള്‍ ശൈലജയെ റോഡിലേക്ക് തള്ളിയിട്ട് മാല തട്ടിപ്പറിച്ച് ഇടവഴിയിലൂടെ ബൈക്ക് ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top