വാവുബലി: ഹരിതചട്ടം നടപ്പാക്കും

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളിലും ബലിക്കടവുകളിലും കര്‍ക്കടക വാവു ബലിയോടനുബന്ധിച്ച ചടങ്ങുകള്‍ക്ക് ഹരിതചട്ടം നടപ്പാക്കും.

പ്ലാസ്റ്റിക്, ഫ്‌ളക്‌സ് ബാനറുകള്‍ക്കു പകരം തുണിയിലോ പേപ്പറിലോ ഓലയിലോ പ്രകൃതിക്കിണങ്ങുന്ന ബാനറുകള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക് ബിന്നുകള്‍ക്കു പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കളില്‍ തീര്‍ത്ത ബിന്നുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top