
പെരിന്തല്‍മണ്ണ: വ്യാജ പൊലുഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച രണ്ട് വാഹനങ്ങളുടെ ആര്‍ സി മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ റദ്ദാക്കി. കേരളത്തില്‍ പൊലൂഷന്‍ ടെസ്റ്റില്‍ മാനദണ്ഡം പാലിക്കാന്‍ കഴിയാത്ത പഴക്കമേറിയ വാഹനങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് എടുത്ത് കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്താണ് തട്ടിപ്പ്.
ഇത്തരത്തില്‍ അപ്ലോഡ് ചെയ്ത പെരിന്തല്‍മണ്ണയിലെ രണ്ട് വാഹനങ്ങളുടെ പൊലുഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കേരള ട്രാന്‍സ്‌പോര്‍ട് കമീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ടത്തിയിരുന്നു. തുടര്‍ന്ന് പെരിന്തല്‍ മണ്ണ സബ് ആര്‍ടിഒ അന്വേഷണം നടത്തിയാണ് ആര്‍ സി റദ്ദാക്കിയത്.
മലപ്പുറം ആര്‍ടിഒ സി വി എന്‍ ഷെരീഫിന്റെ നിര്‍ദേശാനുസരണമാണ് പെരിന്തല്‍മണ്ണ സബ് ആര്‍ ടിഒ രമേശ് നടപടി സ്വീകരിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




