
തിരൂര്‍:15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് തിരുന്നാവായ റെയില്‍വേ ഗുഡ്സ് യാര്‍ഡിലെ സംയുക്ത ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട് വര്‍ക്കേഴ്‌സ് യൂണിയന്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
കണ്‍വന്‍ഷന്‍ സിഐടിയു ജി ല്ലാ സെക്രട്ടറി കെ ഗോവിന്ദന്‍ കുട്ടി ഉദ്ഘാടനംചെയ്തു. ചരക്കുവാഹന തൊഴിലാളികള്‍ക്ക് മിനിമം വേതനവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാക്കുക, മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വാടക പുതുക്കി നിശ്ചയിക്കാത്ത സി ആന്‍ഡ് എഫ് വാടക ഉടന്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കെ വി എസ് ജലീല്‍ അധ്യക്ഷനായി. വി പി കുഞ്ഞാലി, പി മുഹമ്മദ് താഴത്തറ, ദാസന്‍, യാഹുട്ടി, പ്രമോദ് എന്നിവര്‍ സംസാരിച്ചു. എസ് ജാബിര്‍ ഉനൈസ് സ്വാഗതം പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




