ഒളിംപിക്സിന് ഇന്ന് പാരിസില്‍ തിരിതെളിയും

ഒളിമ്പിക്‌സിന്റെ 33-ാം പതിപ്പ് പാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും. 206 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തിഅഞ്ഞൂറോളം കായികതാരങ്ങള്‍ മികവിനായി മാറ്റുരയ്ക്കുന്ന ഒളിമ്പിക്സ് ഉദ്ഘാടനം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മുപ്പതിനാണ് ദീപശിഖ തെളിയിക്കുന്നത്.

മൂന്ന് നൂറ്റാണ്ട് മുന്‍പ് തന്നെ സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ആഘോഷിക്കപ്പെട്ട നാട്ടില്‍ ഒരു നൂറ്റാണ്ടിന് ശേഷം മഹാമേള വിരുന്നെത്തുന്നു. ഭൂപ്രകൃതിയും സാംസ്‌കാരികധാരയും കൊണ്ട് വൈവിധ്യംനിറഞ്ഞ ഫ്രാന്‍സിലേക്ക് ലോകത്തിന്റെ വൈവിധ്യങ്ങളെല്ലാം ഒഴുകിയെത്തുന്നു.

സ്റ്റേഡിയങ്ങളുടെ അതിര്‍ത്തികളില്‍ അരങ്ങേറിയിരുന്ന ഉദ്ഘാടനചടങ്ങിനെ പാരിസിന്റെ ഹൃദയധമനിയെന്ന പോലെ ഒഴുകുന്ന സെന്‍ നദിയിലേക്ക് ആവഹിക്കുന്ന കാഴ്ചയ്ക്ക് ഇന്ന് ലോകം സാക്ഷിയാകാം. തുടര്‍ന്ന് ഈഫല്‍ ഗോപുരത്തിനുമുന്നിലെ ട്രക്കാഡറോ മൈതാനത്ത് മൂന്നുമണിക്കൂറോളം നീളുന്ന ഉദ്ഘാടനച്ചടങ്ങ്.

ന് പാരീസില്‍ തുടക്കം. ഇനി 16 നാള്‍ മത്സരങ്ങളുടെ ഉത്സവം. അവിടെ ഇന്ത്യന്‍ പതാകയും 150 കോടി ജനതയുടെ പ്രതീക്ഷയുമായി 117 പേര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top