
കൊല്ലങ്കോട്: കണ്മഷിച്ചെപ്പ് തൊണ്ടയില്‍ കുരുങ്ങി ചികിത്സയിലിരുന്ന ഒരു വയസ്സുകാരി മരിച്ചു. മുതലമട പാപ്പാന്‍ ചള്ളയില്‍ അജീഷിന്റെയും ദീപികയുടെയും മകള്‍ ഋഷികയാണ് മരിച്ചത്. ബുധന്‍ വൈകിട്ടായിരുന്നു അപകടം.
കണ്മഷിച്ചെപ്പ് തൊണ്ടയില്‍ കുരുങ്ങി അവശനിലയിലായ കുട്ടിയെ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചു. ചെപ്പ് എടുത്തെങ്കിലും ഹൃദയമിടിപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴം ഉച്ചയോടെ മരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



