പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എന്‍ടിഎ (നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി) പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ചില പരീക്ഷാര്‍ഥികള്‍ക്ക് പ്രത്യേകമായി നല്‍കിയ അധികമാര്‍ക്ക് ഒഴിവാക്കിയതിന് ശേഷമുള്ള റാങ്കാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇതോടെ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ 44 വിദ്യാര്‍ഥികളുടെ ഫലത്തില്‍ മാറ്റം സംഭവിക്കും. 5 മാര്‍ക്കും ഒന്നാം റാങ്കുമാണ് ഇവര്‍ക്ക് നഷ്ടപ്പെടുക. പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതിന് തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ജൂണ്‍ നാലിനാണ് നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചത്. ആദ്യ റാങ്ക് പട്ടികയില്‍ 67 വിദ്യാര്‍ഥികള്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top