
കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ
ലോറി ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ കുടുംബത്തിന് നേരെയുള്ള ഹീനമായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി അര്‍ജുന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘അര്‍ജുന്റെ കുടുംബത്തിന് എതിരായ സൈബര്‍ ആക്രമണം വളരെ ഗൗരവമുള്ളതാണ്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത്. ഇങ്ങനെയും ആളുകള്‍ ഉണ്ടോ എന്ന് ചിന്തിച്ചുപോകുന്നു. മനുഷ്യപ്പറ്റില്ലാത്ത രീതിയിലുള്ള നടപടിയാണിത്. സൈബര്‍ ആക്രമണത്തിന് പിന്നിലുള്ളവരെ
കര്‍ശനമായും നിയമത്തിനു മുന്നില്‍ കൊണ്ടുവരും,’ മന്ത്രി പറഞ്ഞു.
അര്‍ജുന്റെ ബന്ധുക്കളും എഡിറ്റ് ചെയ്തു അപകീര്‍ത്തികരമായ രീതിയില്‍ അവതരിപ്പിക്കുന്ന സൈബര്‍ പ്രചാരണത്തിന്റെ വിവരങ്ങള്‍ മന്ത്രിയെ നേരില്‍ ധരിപ്പിച്ചു. ഷിരൂരില്‍ നടക്കുന്ന തെരച്ചില്‍ ലക്ഷ്യം കാണും വരെ തുടരേണ്ടതുണ്ടെന്നും ആ നിലയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




