ശക്തമായ മഴയില്‍ പരപ്പനങ്ങാടിയില്‍ പരക്കെ നാശം

പരപ്പനങ്ങാടി: ഇന്നുണ്ടായ ശക്തമായ മഴയില്‍ പരക്കെ നാശം.നിരവധി മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

കെട്ടുങ്ങല്‍ കൊങ്ങശേരി അബുവിന്റെ വീടിന് മുകളിലേക്ക് മരം മുറിഞ്ഞ് വീണ് സ്ലാബ് തകര്‍ന്നു. ശക്തമായ കാറ്റില്‍ കെ ടി നഗറില്‍ കെ പി എം കോയയുടെ വീടിന്റെ ഓടുകള്‍ പാറിപ്പോയി. ശക്തമായ ഇടിയില്‍ പലയിടത്തും ഇലക്ട്രിക്ക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top