കോഴിക്കോട് ഇടിമിന്നലേറ്റ് ഏഴുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സൗത്ത് ബീച്ചില്‍ വിശ്രമിച്ചവര്‍ക്കും ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കുമാണ് പരിക്കേറ്റത്.പരിക്കേറ്റവരില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍, അഷ്‌റഫ്, സലീം,അബ്ദുള്‍ ലത്തീഫ്, ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top