ഇന്ധന സെസിനെതിരെ കോണ്‍ഗ്രസിന്റെ വ്യാപക പ്രതിഷേധം;മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചി: ഇന്ധന സെസ്സിനെതിരെ കോണ്‍ഗ്രസിന്റെ വ്യാപക പ്രതിഷേധം.

തൃശൂരില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.തൃശൂര്‍ പടിഞ്ഞാറെ കോട്ടയില്‍ നിന്നാണ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് പ്രകടനവുമായി എത്തിയത്. ബാരിക്കേഡുക്കള്‍ തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇവിടെ ഏതാനും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായരിക്കുന്നത്.

എറണാകുളത്തും കോണ്‍ഗ്രസ് പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി. ബാരിക്കേഡിന് മുകളില്‍ കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇവിടെ ടിയര്‍ഗ്യാസ് പ്രയോഗവും നടത്തി.

ഏറെ നേരത്തെ സംഘര്‍ഷത്തിനൊടുവില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്

ബജറ്റിലെ ഇന്ധന സെസിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top