റെയില്‍വേ ട്രാക്ക് മോഷണം പോയി;സംഭവം ബീഹാറില്‍

ഫയല്‍

ബീഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ രണ്ട് കിലോമീറ്ററോളം റെയില്‍വേ ട്രാക്ക് മോഷണം പോയതായി റിപ്പോര്‍ട്ട്. മോഷണം നടത്തിയത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ റെയില്‍വേയിലെ രണ്ട് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ജീവനക്കാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിനുപുറമെ ഡിആര്‍എം അന്വേഷണത്തിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്.

ലോഹത് പഞ്ചസാര മില്ലിനെ പന്‍ഡോള്‍ റെയില്‍വേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്കാണ് മോഷണം പോയത്. പഞ്ചസാര മില്‍ ഏതാനും വര്‍ഷമായി ഇവിടെ അടഞ്ഞുകിടിക്കുകയായിരുന്നു. ഇതുകൊണ്ടു തന്നെ ഇതുവഴി കുറച്ച് കാലമായി ട്രെയിന്‍ സര്‍വീസ് ഇല്ല.

ബീഹാറില്‍ റെയില്‍വേ ട്രാക്കുകള്‍ മോഷണം പോകുന്നത് പതിവാണെങ്കലും രണ്ട് കിലോമീറ്റര്‍ മോഷണം പോകുന്ന് ഇത് ആദ്യമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top