അഫ്ഗാന്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം; ആരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ എന്ന ഐഎസ്‌കെ?

കാബൂള്‍:  വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ടചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് ശേഷം പുതിയൊരു തീവ്രവാദി സംഘടനയുടെ പേരുകൂടി അന്താരാഷ്ട്ര രാഷ്ട്രീയക്രമത്തിലേക്ക് ഉയര്‍ന്നുവന്നിരിക്കുന്നു. പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍(ഐഎസ്‌കെ) എന്ന ഭീകരസംഘടനയാണ് കാബൂള്‍ വിമാനത്താവളത്തിന് പുറത്തും, ബറോണ്‍ ഹോട്ടലിലുമുണ്ടായ ശക്തമായ സ്‌ഫോടനങ്ങള്‍ നടത്തിയതെന്നാണ് ഏറ്റവും പു
തിയ റിപ്പോര്‍ട്ടുകള്‍. ഈ ചാവേര്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 103 കടന്നിരിക്കുകായണ്.

ഒരു ടെലിഗ്രാം പോസ്റ്റിലൂടെയാണ് ഐഎസ്‌കെ തങ്ങളാണ് ഇരട്ട സ്‌ഫോടനത്തിന് പിറകിലെന്ന് അവകാശപ്പെട്ടിരിക്കുന്നത്. ഇറാഖിലും സിറിയയിലും, ഐഎസ് ശക്തമായ സാനിധ്യം ലോകത്തെ അറിയിച്ച 2015ലാണ് ഐഎസ്‌കെ സ്ഥാപിതമായത്. സ്വയം പ്രഖ്യാപിത ഖിലാഫത്ത് ഭരണമെന്ന ആശയവുമായി മുന്നോട്ട് നീങ്ങിയ ഇവരെ യുഎസ്-സഖ്യസേനയും, അഫ്ഗാന്‍ സേനയും സംയുക്തമായി ഇവരെ നേരിട്ടതോടെ ഇവരുടെ ശക്തി ക്ഷയിച്ചതായി കരുതിയിരുന്നു.

ഐഎസ്‌കെയിലേക്ക് പ്രധാനമായും റിക്രൂട്ട് ചെയ്യുന്നത് താലിബാനിന് തീവ്രത പോരാ എന്ന് കരുതുന്നവരെയാണ്. ഇന്നത്തെ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു മേഖലയാണ് ഖൊറാസാന്‍.2019ല്‍ ഇവര്‍ സംഘടനയുടെ പാക്കിസ്ഥാന്‍ വിഭാഗം പ്രഖ്യാപിച്ചു.

3000 പേര്‍ ഇതില്‍ അംഗങ്ങളായിരുന്നു.

ഐഎസ്‌കെയുടെ ആക്രമണത്തില്‍ ഇരയാക്കപ്പട്ടെവര്‍

പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍, ആശുപത്രികള്‍ , ഗര്‍ഭിണികള്‍, നഴ്‌സുമാര്‍ എന്നിവരെ വരെ വെടിവെച്ചുകൊന്നതായുള്ള റിപ്പോര്‍ട്ടുകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്നത്.
അഫ്ഗാന്‍ സുരക്ഷാ സേന, അഫ്ഗാനിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍, മന്ത്രാലയങ്ങള്‍, താലിബാന്‍, ഷിയ മുസ്ലീങ്ങളും, സിഖുകാരും ഉള്‍പെടെയുള്ള മതന്യൂനപക്ഷക്ഷങ്ങള്‍, യുഎസ് നാറ്റോ സേനകള്‍, സഹായ സംഘടനകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ എന്നിവ എപ്പോഴും ഇവരുടെ ഭീകരാക്രമണ ഭീഷണിയുടെ നിഴലിലാണ്.

ഐഎസ്‌കെയുടെ പ്രധാന ശക്തികേന്ദ്രങ്ങള്‍….

അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹാറിലാണ് ഐഎസ്‌കെ ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. അന്തര്‍ദേശീയ മയക്കുമരുന്ന് ട്രാഫിക്കിന്റെ പ്രധാന ഇടനാഴിയാണ് ഈ മേഖല. കുനാര്‍, ജോവ്ജാന്‍, പക്തിയ,കുണ്ടൂസ്, ഹെറാത്ത് പ്രവശ്യകളിലും ഇവരുടെ പ്രധാന കേന്ദ്രങ്ങളാണ്.

 

 

Share news
error: Content is protected !!
Scroll to Top