കൊല്ലത്ത് യുവതിക്കും കുടുംബത്തിനും ട്രെയിനില്‍ അന്തിയുറങ്ങേണ്ടി വന്ന സംഭവം; എല്ലാ സുരക്ഷയും ഉറപ്പു വരുത്താന്‍ പൊലീസിന് കോടതിയുടെ നിര്‍ദ്ദേശം

കൊല്ലം: സാമൂഹിക വിരുദ്ധരെ ഭയന്ന് അമ്മയും മക്കളും ട്രെയിനില്‍ അന്തിയുറങ്ങേണ്ടി വന്ന സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. കുടുംബത്തിന് ആവശ്യമായ എല്ലാ സുരക്ഷയും ഉറപ്പു വരുത്താന്‍ പോലീസിന് കോടതിയുടെ നിര്‍ദ്ദേശം. വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

സംഭവത്തില്‍ സ്വമേധയാ കേസെടുക്കാനാകുമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിലേക്ക് ഫയല്‍ കൈമാറാന്‍ രജിസ്ട്രിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്.

കൊല്ലം ഇരവിപുരത്തെ സുനാമി ഫ്‌ളാറ്റില്‍ സാമൂഹ്യ വിരുദ്ധരുടെ ശ്ല്യം കാരണം അന്തിയുറങ്ങാന്‍ കഴിയാതെയായ മഞ്ജുവും മക്കളുമാണ് നാല് ദിവസമായി രാത്രിയില്‍ തീവണ്ടിയില്‍ കഴിഞ്ഞത്.

 

Share news
error: Content is protected !!
Scroll to Top