റോഡ് മുറിച്ച് കടക്കവെ കാല്‍നടയാത്രക്കാരി ബസിനടിയില്‍ കുടുങ്ങി ഗുരുതരപരിക്ക്

കോഴിക്കോട്: റോഡ് മുറിച്ച് കടക്കവെ കാല്‍നടയാത്രക്കാരി ബസിനടിയില്‍ കുടുങ്ങി. അപകടത്തില്‍ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ മുക്കം കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഫാന്റസ് ഇടിക്കുകയായിരുന്നു വെന്നാണ് വിവരം.

അപകടം സംഭവിച്ച ഉടനെ ബസിലെ ഡ്രൈവര്‍ ഇറങ്ങിയോടി. മറ്റൊരു ഡ്രൈവര്‍ എത്തി ബസ് പിന്നോട്ട് എടുത്ത ശേഷമാണ് ബസിനടിയില്‍പ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തിയത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top