പുത്തനത്താണി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മധ്യവയസ്‌ക്കന്‍ കല്‍പകഞ്ചേരിയില്‍ പിടിയിലായി. കോട്ടക്കല്‍ ആമപ്പാറ പുല്ലാട്ടുതൊടി അജയ്കുമാറി(62)നെയാണ് കല്‍പകഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തത്.
ഒരുവര്‍ഷം മുന്നെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.16 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കൗണ്‍സിലിങിനിടെ കുട്ടി സംഭവം പുറത്ത് പറയുകയായിരുന്നു. തുടര്‍ന്നാണ് കല്‍പകഞ്ചേരി പോലീസ് കേസെടുത്തത്.
മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




