ലോകം മുഴുവന്‍ യാത്ര ചെയ്‌തിരുന്ന മലയാളികള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശരിക്കും ലോക്കായി. എന്നാല്‍ രാജ്യം ലോക്ക്‌ഡൗണ്‍ ഇളവുകളുടെ അഞ്ചാം ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ നിയന്ത്രണങ്ങളോടെ പല വിദേശ രാജ്യങ്ങളിലേക്കും നമുക്ക് വീണ്ടും സഞ്ചരിക്കാനുള്ള അവസരം വന്നിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ത്യയില്‍ നിന്നും 18 വിദേശരാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ താത്‌ക്കാലിക വ്യോമയാന യാത്രക്ക് എയര്‍ ബബിള്‍ എന്ന പേരില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അമേരിക്ക, യു.കെ, ജര്‍മ്മനി, ഫ്രാന്‍സ്, യുഎഇ, മാലിദ്വീപ്, കാനഡ, ജപ്പാന്‍., ബഹറൈന്‍, അഫ്‌ഗാനിസ്ഥാന്‍, നൈജീരിയ, ഖത്തര്‍, ഇറാഖ്, ഒമാന്‍, ഭൂട്ടാന്‍, കെനിയ, ബംഗ്ലാദേശ്, ഉക്രെയിന്‍ എന്ന്‌ിവയാണ് ഈ രാജ്യങ്ങള്‍.


കോവിഡ് വ്യാപനത്തിന്റെ പ്‌ശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിരോധിച്ചിരിുന്നത്. വിദേശങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ മെയ് മാസം മുതല്‍ വന്ദേ ഭാരത് മിഷന് കീഴിലാണ് വിമാന സര്‍വ്വീസ് നടത്തിയത്
ജൂലേ മുതലാണ് വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച ഉഭയകക്ഷി എയര്‍ ബബിള്‍ കരാര്‍ പ്രകാരം പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്.
വാണിജ്യ, യാത്രാ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ വ്യോമയാന രംഗത്ത് നടപ്പിലാക്കിയ താല്‍ക്കാലിക ക്രമീകരണമാണ് എയര്‍ ബബിള്‍സ്.
ഒക്ടോബര്‍ 28 മുതല്‍ ബംഗ്ലാദേശ് ഇന്ത്യയുമായി ഇത്തരത്തില്‍ വിമാനസര്‍വ്വീസുകള്‍ നടത്തും. യുഎസില്‍ നിന്നും ദില്ലി. മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, അഹമ്മദാബാദ് കൊച്ചി, ഗോവ എന്നിവടിങ്ങളിലേക്ക് നിലവില്‍ വിമാനസര്‍വ്വീസ് ഉണ്ട്.
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഹോങ്കോങ്ങിലേക്ക് പറക്കാന്‍ ഒക്ടോബര്‍ 17 മുതല്‍ 30 വരെ വിലക്കുണ്ട്. ഇന്ത്യയില്‍ നിന്നും ഹോങ്കോങ്ങിലേക്ക് പോലയ വിമാനത്തിലെ ഏതാനും യാത്രക്കാര്‍ക്ക് കോവിഡ് പോസറ്റീവ് ആയതിനെ തുടര്‍ന്നാണ് ഈ നിരോധനം.
ജര്‍മ്മനിയുമായും സമാനമായ രീതിയില്‍ പ്രശനങ്ങളുണ്ടായെങ്ങിലും ഒക്ടോബര്‍ 26 മുതല്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു.