Section

malabari-logo-mobile

എംഎം ഹസ്സനും ജമാഅത്ത്‌ ഇസ്ലാമി അമീറുമായി കുടിക്കാഴ്‌ച ; വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിലേക്കോ ?

HIGHLIGHTS : മലപ്പുറം:  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫിലെത്തിക്കാനുള്ള രാഷ്ട്രീയ ദൗത്യവുമായി കണ്‍വീനര്‍ എംഎം ഹസ്സന്‍. ഞായറാഴ്‌ച ...

മലപ്പുറം:  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫിലെത്തിക്കാനുള്ള രാഷ്ട്രീയ ദൗത്യവുമായി കണ്‍വീനര്‍ എംഎം ഹസ്സന്‍. ഞായറാഴ്‌ച എംഎം ഹസ്സന്‍ ജമാഅത്ത്‌ അമീര്‍ എംഐ അബ്ദുല്‍ അസീസുമായി കൂടിക്കാഴ്‌ച നടത്തി. അബ്ദുല്‍ അസീസിന്റെ നിലമ്പൂരിലെ വീട്ടിലെത്തിയാണ്‌ കൂടിക്കാഴ്‌ച നടത്തിയത്‌. മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു ഈ നീക്കം. നേരത്തെ പാണക്കാടെത്തി മുസ്ലീംലീഗ്‌ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ്‌ ഹസ്സന്‍ നിലമ്പൂരിലെത്തിയത്‌.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയറുമായി മുന്നണിക്ക്‌ പുറത്ത്‌ നീക്കുപോക്കുണ്ടാക്കുകയും നിയമസഭ തെരഞ്ഞെടുപ്പോടെ മുന്നണിയിലെടുക്കാനുമുള്ള ആലോചനയാണ്‌ നടക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. വെല്‍ഫെയര്‍പാര്‍ട്ടി നേതാക്കളെയും ഹസ്സന്‍ അടുത്ത ദിവസങ്ങളില്‍ കാണും.

sameeksha-malabarinews

കേരള കോണ്‍ഗ്രസ്‌ ജോസ്‌ വിഭാഗം മുന്നണി വിട്ടതിലുള്ള ക്ഷീണം മറികടക്കാനാണ്‌ യുഡിഎഫിന്റെ ഈ നീക്കം. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫില്‍ എത്തുന്നതില്‍ ജമാഅത്തെ ഇസ്ലാമിക്ക്‌ അനുകൂല സമീപനമാണ്‌.

എന്നാല്‍ സമസ്‌തയും, മുസ്ലീലീഗിലെ ഒരു വിഭാഗവും, മലപ്പുറത്തെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഈ നീക്കത്തിന്‌ എതിരാണ്‌. ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ തന്നെ യൂത്ത്‌ ലീഗ്‌ പ്രതിഷേധവുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.
യുഡിഎഫ്‌ സഖ്യത്തിലേക്കുള്ള ജമാഅത്തെ ഇസ്ലാമിയുടെ കടന്നുവരവിനോട്‌ സമസ്‌ത സുന്നി വിഭാഗത്തിന്‌ അത്ര യോജിപ്പില്ല. ജമാഅത്ത്‌ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയായി യുഡിഎഫിനേയും മുസ്ലീംലീഗിനെയും മറയാക്കുമെന്ന ആശങ്കയാണ്‌ ഇവര്‍ക്കുള്ളത്‌. പാര്‍ട്ടിക്കകത്തുനിന്നുള്ള എതിര്‍പ്പുകളെ മറികടക്കാനാകും എന്ന വിശ്വാസത്തിലാണ്‌ മുസ്ലീം ലീഗെങ്ങിലും സമസ്‌ത സുന്നി വിഭാഗത്തിന്റെ നിലപാട്‌ ഇക്കാര്യത്തില്‍ അത്രത്തോളം ആശാവഹമല്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. ജില്ലയില്‍ ആര്യാടന്‍ മുഹമ്മദും, ഷൗക്കത്തുമടക്കമുള്ള നേതാക്കള്‍ കടുത്ത ജമാ അത്ത്‌ വിരുദ്ധരായാണ്‌ അറിയപ്പെടുന്നത്‌.

കുഞ്ഞാലിക്കുട്ടി കേരളരാഷ്ട്രീയത്തിലേക്ക്‌ മടങ്ങിയെത്തിയ ശേഷം നടന്ന ഈ നീക്കങ്ങളോട്‌ അന്നത്തെ യുഡിഎഫ്‌ കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ഈ സ്ഥാനത്തേക്ക്‌ എംഎം ഹസ്സന്‍ വന്നതോടെയാണ്‌ ഈ നീക്കങ്ങള്‍ക്ക ഇപ്പോള്‍ വേഗതയേറിയിരിക്കുന്നത്‌.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും, അഞ്ച്‌ മണ്ഡലങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!