പരപ്പനങ്ങാടിയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടി

representational photo

പരപ്പനങ്ങാടി. ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ വിൽപനയ്ക്കായി ഓട്ടോ റിക്ഷയിൽ കൊണ്ടുപോവുകയായിരുന്ന 8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പരപ്പനങ്ങാടി പോലീസ് പിടിച്ചെടുത്തു. താനൂർ തെയ്യാല സ്വദേശി 39 വയസുള്ള വിനോദിനെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

ബിവേറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിൽ നിന്നും ബൾക്കായി വാങ്ങുന്ന 500 ml കുപ്പിയൊന്നിന് 3 ഇരട്ടി വരെ വിലക്കായി യിരുന്നു കച്ചവടം ചെയ്തിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്.ഐ രാധാകൃഷ്ണൻ , പോലീസുകാരായ രാജേഷ്, ജിനു, ആൽബിൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വാഹന പരിശോധന.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •