HIGHLIGHTS : 'When genocide history is cut': Protest rally today

കോഴിക്കോട്: എമ്പുരാന്‍ സിനിമയ്ക്ക് നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചുള്ള പ്രതിഷേധവുമായി കോഴിക്കോട് സാംസ്‌കാരിക വേദി. സിനിമയ്ക്ക് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണങ്ങളുടെയും അണിയറ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രതിഷേധ സംഗമം നടക്കുന്നത്.
കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ‘വംശഹത്യാചരിത്രം മുറിച്ചുമാ റ്റുമ്പോള്‍’ എന്ന പേരില്‍ പ്രതി ഷേധസംഗമം സംഘടിപ്പിക്കും. ചൊവ്വ പകല്‍ മൂന്നിന് ടൗ ണ്‍ഹാളില്‍ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ പരിപാടി ഉദ്ഘാടനംചെയ്യും.
‘വെട്ടിയാലവസാനിക്കുമോ പ്രതിരോധക്കാഴ്ചകള്‍’, ‘സിനി മയെ അങ്ങനെ പേടിക്കേണ്ട തുണ്ടോ’, ‘കാലത്തെ ആരാണ് തിരുത്തുന്നത്’, ‘വംശഹത്യാ ചരിത്രം മുറിച്ചുമാറ്റുമ്പോള്‍’ എന്നിവയാണ് സെഷനുകള്‍. ശിവജി ഗുരുവായൂര്‍, പി എന്‍ ഗോപീകൃഷ്ണന്‍, എ പ്രദീപ്കു മാര്‍, എ കെ അബ്ദുള്‍ ഹക്കീം, ആമിര്‍ പള്ളിക്കല്‍, വി മുസ ഫര്‍ അഹമ്മദ്, നജ്മ തബ്ഷീറ, ഷാഹിന കെ റഫീ ഖ്, ശ്രീജിത്ത് ദിവാകരന്‍ തുട ങ്ങിയവര്‍ വിവിധ സെഷനുക ളില്‍ പങ്കെടുക്കും.
ആവിഷ്‌കാര സ്വാതന്ത്യത്തിനുമേല്‍ ഫാസിസം പിടിമുറുക്കിയിരിക്കുന്നു എന്ന തിരിച്ചറിവിലേക്കാണ് എമ്പുരാന്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഇന്ത്യയിലുയര്‍ന്ന കോലാഹലങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഇന്ത്യയിലെ തീവ്ര ഫാസിസ്റ്റ് ഗ്രൂപ്പുകളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് സിനിമയുടെ സുപ്രധാന ഭാഗങ്ങള്‍ സെന്‍സര്‍ കട്ട് ചെയ്ത് മാറ്റേണ്ടിവന്നിരിക്കുന്നു. വിമര്‍ശിക്കുന്നവര്‍ അന്വേഷണ ഏജന്‍സികളാല്‍ പൂട്ടിക്കെട്ടപ്പെടും എന്ന സന്ദേശം വ്യക്തമായി തന്നെ ഭരണകൂടം തന്നു തുടങ്ങിയിരിക്കുന്നു. ഇതിനോടെല്ലാമുള്ള ശക്തമായ വിയോജിപ്പും, വേട്ടയാടപ്പെടുന്നവരോടുള്ള ഐക്യപ്പെടലും രാജ്യത്തങ്ങോളമിങ്ങോളം ഉയരേണ്ടതുണ്ട് എന്ന ആഗ്രഹത്തിലാണ് ‘വംശഹത്യാചരിത്രം മുറിച്ചുമാറ്റുമ്പോള്‍’ എന്ന പേരില്‍ ഇത്തരമൊരു പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോഴിക്കോട് സാംസ്‌കാരിക വേദി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു