വാട്ട്‌സ്ആപ്, ഇന്‍സ്റ്റഗ്രം തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നുകയറ്റം നടത്തുന്നു എന്ന് പരാതി. ഈ പരാതിയെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗിനോട് ഇറാന്‍ കോടതിയില്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. കൂടാതെ ഈ രണ്ട് ആപ്ലിക്കേഷനുകളും രാജ്യത്തു നിന്ന് ബ്ലോക് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
നേരത്തെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവ ഇറാനില്‍ നിരോധിച്ചിരുന്നു. എന്നാല്‍ മന്ത്രി ജാവേദ് ഷെരീഫ് ഉള്‍പ്പെടെയുള്ള ഇറാനിലെ ചില ഉന്നതര്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സ്വകാര്യത സംബന്ധിച്ച് നേരത്തെ ഇന്‍സ്റ്റഗ്രമ്മിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം സുക്കന്‍ബര്‍ഗ് കോടതിയില്‍ ഹാജരാകുന്ന കാര്യത്തെ കുറിച്ച് വ്യക്തമായ വിവരം ലഭ്യമല്ല.



