ദില്ലി : വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്തി തിരിച്ചു കൊടുക്കാനുള്ള നടപടികള്‍ക്കായി പ്രതേ്യക അനേ്വഷണ സംഘത്തെ (എസ്‌ഐടി) സംഘത്തെ നിയോഗിക്കാന്‍ പ്രഥമ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സംഘത്തെ ജസ്റ്റിസ് എംപി ഷാ നയിക്കും. സിബിഐ, റോ, സാമ്പത്തിക കുറ്റാനേ്വഷണ വിഭാഗം എന്നിവയുടെ ഡയറക്ടര്‍മാരും എസ്‌ഐടിയില്‍ അംഗങ്ങളായിരിക്കും.
കള്ളപ്പണം കണ്ടെത്തുക എന്നത് തങ്ങളുടെ മുഖ്യ അജണ്ടയാണെന്ന് മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച കമ്മ്യൂണിക്കേഷന്‍ നീതിന്യായ മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പാര്‍ലമെന്റ് സമ്മേളന തിയ്യതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ബുധനാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേരും. ഭരണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പൊതുചര്‍ച്ചകളാണ് നടന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കള്ളപ്പണം കണ്ടെത്താന്‍ പ്രതേ്യക അനേ്വഷണ സംഘത്തെ നിയോഗിക്കാന്‍ 2011 ലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
ഉത്തര്‍പ്രദേശിലെ സന്ത്കബീര്‍ നഗര്‍ ജില്ലയില്‍ ഇന്നലെ യാത്ര തീവണ്ടി ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപാ വീതം ധനസഹായം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി ജയളങ്കര്‍ പ്രസാദ് അറിയിച്ചു.



