പരപ്പനങ്ങാടി : ലോകസഭ തെരഞ്ഞെടുപ്പിന്റെ ആറ് മാസങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി നടത്തിയ കര്‍ഷക പക്ഷ കരുനീക്കങ്ങള്‍ക്കും രാഷ്ട്രീയ ഭൂമിയില്‍ നൂറുമേനി കൊയ്ത്ത് സമ്മാനിച്ചതായി പരപ്പനങ്ങാടിയിലെ പരിസ്ഥിതി കര്‍ഷക കൂട്ടായ്മയുടെ അദ്ധ്യക്ഷന്‍ അബ്ദുറസാഖ് മുല്ലപ്പാട് .
ഇന്ത്യയിലെ മുഴുവന്‍ ജില്ലകളിലെയും അഞ്ചു വീതം കര്‍ഷകരെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ഏജന്‍സിയായ ‘ആത്മ’ യുടെ മേല്‍നോട്ടത്തില്‍ മോദി ഗുജറാത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച കാര്‍ഷിക ഉച്ചക്കോടിക്ക് മലപ്പുറം ജില്ലയില്‍ നിന്നും നാലു മുസ്ലീം കര്‍ഷകരെയും ഒരു നമ്പൂതിരി സമുദായാംഗത്തെയും തെരഞ്ഞെടുത്തത് പ്രതേ്യകം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ഒരു ഭാഗത്ത് മാധ്യമങ്ങളും മറ്റും ഗുജറാത്തിന്റെ വ്യവസായിക പുരോഗതിയെ പരത്തി പറയുമ്പോള്‍ കാര്‍ഷിക ഉച്ചക്കോടിയില്‍ പങ്കെടുത്ത് മോദിയുടെ പച്ച മനസ്സ് തൊട്ടറിഞ്ഞവര്‍ എല്ലാ ജില്ലകളിലും കര്‍ഷകപക്ഷ ഗുജറാത്തിന്റെ മഹത്വം പടര്‍ത്തിയിരുന്നു. രാഷ്ട്രീയ നിലപാടുകളും തിരിച്ചറിവിന്റെ രാഷ്ട്രീയ വിദ്യഭ്യാസവുമില്ലാത്തവര്‍ രണ്ട് വോട്ട് കയ്യിലുണ്ടെങ്കില്‍ രണ്ട് വോട്ടും മോദിക്ക് ചെയ്യുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് റസാഖ് വെളിപ്പെടുത്തിയിരുന്നു.
മറ്റൊല്ലാ പരിപാടികളും മാറ്റിവെച്ച് മോദി മണിക്കൂറുകളോളും കര്‍ഷകരോടൊപ്പം സമയം ചെലവഴിച്ചു കിടന്നുറങ്ങിയും മണ്ണില്‍ ചെളിപുരണ്ട പച്ച മനുഷ്യര്‍ക്ക് ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ – താമസ സൗകര്യം നല്‍കിയ മോദി തീര്‍ത്ത അടിയൊഴുക്ക് പൊതു ധാരകപ്പുറത്തുള്ള വിത്തെറിയലായിരുന്നു. നേരത്തെ കേരളത്തില്‍ ‘ജിം’ സംഘടിപ്പിച്ച വിദേശ വ്യവസായികള്‍ക്ക് നല്‍കിയ രാജകീയ സ്വീകരണത്തിന് സമാനമായാണ് നരേന്ദ്രമോദി ഇന്ത്യയിലെ കര്‍ഷകരുടെ ഉച്ചകോടി ഗുജറാത്തില്‍ തീര്‍ത്തത്.
മോദി നര്‍മ്മദയില്‍ തീര്‍ത്ത സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ കാണിച്ചു കൊടുത്തും കര്‍ഷകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കാന്‍ ഉന്നത ഉദേ്യാഗസ്ഥരുടെ സേവനം ഉറപ്പാക്കിയും കര്‍ഷകരുടെ മനസ്സില്‍ ഇടംപിടിച്ച മോദി അഞ്ചില്‍ ഒരാള്‍ക്കെന്ന വണ്ണം ഒന്നരലക്ഷം രൂപയുടെ ചെക്ക് നല്‍കിയും എല്ലാവര്‍ക്കും യാത്രാബത്ത നല്‍കിയുമാണ് തിരിച്ചയച്ചത്.
കാര്‍ഷിക ഉച്ചക്കോടിയില്‍ പങ്കെടുത്ത കാര്‍ഷകര്‍ക്കെല്ലാം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഫോട്ടോ ആലേഖനം ചെയ്ത സര്‍ട്ടിഫിക്കറ്റും കൈമാറി. ഈ സര്‍ട്ടിഫിക്കറ്റ് മോദിയുടെ സത്യപ്രതിജ്ഞാ മുഹൂര്‍ത്തത്തില്‍ അബ്ദുറസാഖ് ് നെഞ്ചോട് ചേര്‍ത്ത് വെക്കുകയാണ് .
ജൈവകര്‍ഷകര്‍ക്ക് മോദിയില്‍ നിന്ന് പ്രതീക്ഷയര്‍പ്പാക്കാവുന്ന സമീപനമുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായി അബ്ദുറസാഖ് മുല്ലപ്പാട് മാധ്യമങ്ങളോട് പറഞ്ഞു.



