വാട്‌സ്‌ആപ്പ്‌ സൗജന്യ വോയിസ്‌ കോളിംഗ്‌ സംവിധാനം ആരംഭിച്ചു.

download (4)ദില്ലി: വാട്‌സ്‌ആപ്പ്‌ സൗജന്യ വോയിസ്‌ കോളിംഗ്‌ സംവിധാനം ആരംഭിച്ചു. തുടക്കത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താകള്‍ക്ക്‌ മാത്രമേ സേവനം ലഭ്യമാകു. എന്നാല്‍ എല്ലാവര്‍ക്കും ലഭിക്കുന്ന തരത്തില്‍ വോയിസ്‌ കോളിംഗ്‌ സംവിധാനം ഉടന്‍ തന്നെ ലഭ്യമാക്കും എന്നാണ്‌ അറിയിച്ചിട്ടുള്ളത്‌.

റെഡിറ്റ്‌ ഉപയോക്താക്കള്‍ പുതിയ ഫീച്ചറിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. നെക്‌സസ്‌ 5 ഫോണിലെ സ്‌ക്രീന്‍ ഷോര്‍ട്ടാണ്‌ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

അതെസമയം ഈ സേവനം ഉപയോഗിച്ച്‌ എത്ര രാജ്യങ്ങളിലേക്ക്‌ സൗജന്യമായി ഫോണ്‍ ചെയ്യാം എന്ന കാര്യം വ്യക്തമല്ല. വോയിസ്‌ കോളിംങ്‌ സംവിധാനം നടപ്പിലാക്കുമെന്ന്‌ വാട്‌സ്‌ആപ്പ്‌ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഹൈക്ക്‌ 200 രാജ്യങ്ങളിലേക്ക്‌ സൗജന്യ വോയിസ്‌ കോളിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top