Section

malabari-logo-mobile

മൂന്ന്‌ വയസുകാരന്‍ അമ്മയേയും അച്ഛനെയും വെടിവെച്ചു

HIGHLIGHTS : ന്യൂയോര്‍ക്ക്‌: മൂന്ന്‌ വയസ്സുകരന്‍ തന്റെ അച്ഛനെയും എട്ടുമാസം ഗര്‍ഭിണിയായ അമ്മയേയും വെടിവെച്ചു. അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലുള്ള അല്‍ബുക്കര്‍ഖി...

New-mexico-2 copyന്യൂയോര്‍ക്ക്‌: മൂന്ന്‌ വയസ്സുകരന്‍ തന്റെ അച്ഛനെയും എട്ടുമാസം ഗര്‍ഭിണിയായ അമ്മയേയും വെടിവെച്ചു. അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലുള്ള അല്‍ബുക്കര്‍ഖിലാണ്‌ സംഭവം. ഇരവരെയും സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

കുട്ടി അമ്മയുടെ ബാഗില്‍ നിന്നും ഐപാഡ്‌ എടുക്കാന്‍ ശ്രമിക്കുന്നതിനാടയിലാണ്‌ കുട്ടിക്ക്‌ തോക്ക്‌ കിട്ടിയത്‌. കൈയില്‍ കിട്ടയ തോക്കുമായി കുട്ടി അബദ്ധത്തില്‍ മാതാപിതാക്കള്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ആദ്യം കുട്ടി അമ്മയ്‌ക്കു നേരെ വെടിവെക്കുകായിരുന്നെന്നു. ഇതുകണ്ട്‌ അമ്മയുടെ അടുത്തെത്തിയ അച്ഛനു നേരെയും കുട്ടി വെടിവെക്കുകായിരുന്നു. അച്ഛന്‍ ജസ്റ്റിന്‍ റെയ്‌നോള്‍ഡിന്റെ പിറകുഭാഗത്തും അമ്മ ഗബ്രിയേല ബാര്‍കാര്‍ഡിന്റെ കൈയിലുമാണ്‌ വെടിയേറ്റത്‌.

sameeksha-malabarinews

കഴിഞ്ഞ ഡിസംബറില്‍ വാള്‍മാര്‍ട്ട്‌ സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച്‌ രണ്ടുവയസ്സുകാരന്റെ വെടിയേറ്റ്‌ അമ്മമിരിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!