Section

malabari-logo-mobile

ലാലിസം വിവദങ്ങള്‍ കൊഴുക്കുന്നു;മോഹന്‍ ലാലിന്റെ ലിപ്‌ സിങ്ക്‌ പോകുന്ന വീഡിയോ വൈറലാകുന്നു.

HIGHLIGHTS : കെച്ചി: ദേശിയ ഗെയിംസിന്റെ ഉദ്‌ഘാടന വേദിയില്‍ അവതരിപ്പിച്ച ലാലസത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ കൊഴുക്കുന്നു. ഗാനലാപനത്തിനിടെ ലാലിന്റെ ലിപ്‌ സിങ്ക്‌ നഷ...

LALകെച്ചി: ദേശിയ ഗെയിംസിന്റെ ഉദ്‌ഘാടന വേദിയില്‍ അവതരിപ്പിച്ച ലാലസത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ കൊഴുക്കുന്നു. ഗാനലാപനത്തിനിടെ ലാലിന്റെ ലിപ്‌ സിങ്ക്‌ നഷ്ടമാകുന്ന വീഡിയോ പുറത്തായി. ആപ്പ്‌ ലോഡ്‌ ചെയ്‌ത്‌ നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ ആയിരത്തോളം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. എന്നാല്‍ മണിക്കൂര്‍ കൂള്ളില്‍ തന്നെ യുട്യൂബില്‍ നിന്ന്‌ ഈ വീഡിയോ അപ്രത്യക്ഷമാവുകയും ചെയ്‌തു.

ഏതായലും ഷോയില്‍ പാടിയ പാട്ടുകളെല്ലാം റിക്കാര്‍ഡിങ്‌ ആണെന്നും ഗായകര്‍ അധരവ്യായാമം നടത്തുകയായിരുന്നെന്നുമുള്ള ആരോപണങ്ങളെ ശരിവെക്കുന്നതായി ഈ വീഡിയോ പുറത്തുവന്നതോടെ. ലാല്‍ പാടിയ രണ്ട്‌ ഗാനങ്ങള്‍ക്കാണ്‌ പ്രധാനമായും ലിപ്‌ സിങ്ക്‌ നഷ്ടമായത്‌. ഗവണ്‍മെന്റില്‍ നിന്നും ഒരു കോടി 60 ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ്‌ ബാന്‍ഡിന്റെ അരേങ്ങേറ്റം.

sameeksha-malabarinews

അതെസമയം ദേശിയ ഗെയിംസ്‌ വിവാദങ്ങള്‍ക്ക്‌ ആക്കം കൂട്ടിയത്‌ ലാലിസമാണെന്ന്‌ കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയിയിലും ലാലിസത്തിനെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്‌. താരസാന്നിദ്ധ്യം ഒഴിച്ചു നിര്‍ത്തിയാല്‍ സാധാരണ ഒരു ഗാനമേളയുടെ നിലവാരം പുലര്‍ത്താന്‍ മാത്രമെ ലാലിസത്തിന്‌ സാധിച്ചുള്ളുവെന്നും ഫേസ്‌ബുക്കില്‍ വിമര്‍ശനമുണ്ടായി.

വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ ലാലിസം മ്യൂസിക്ക്‌ ബാന്‍ഡ്‌ പിരിച്ചു വിട്ടതായാണ്‌ റിപ്പോര്‍ട്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!