Section

malabari-logo-mobile

സ്വകാര്യത മുഖ്യം; വാട്‌സ്ആപ്പ്‌ വീണ്ടും വ്യക്തിഗത ചാറ്റുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു ഐ ക്ലൗഡും, ഗൂഗിള്‍ ഡ്രൈവും എന്‍ക്രിപ്റ്റ് ചെയ്യും

HIGHLIGHTS : സമൂഹ്യമാധ്യമങ്ങളിലെ ഭീമന്‍ ഇന്‍സ്റ്റന്റെ് മെസേജിങ്ങ് ആപ്പായ വാട്‌സ്ആപ്പ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു. ...

സമൂഹ്യമാധ്യമങ്ങളിലെ ഭീമന്‍ ഇന്‍സ്റ്റന്റെ് മെസേജിങ്ങ് ആപ്പായ വാട്‌സ്ആപ്പ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു. നിലവില്‍ വാട്ട്‌സ് ആപ് ചാറ്റുകളല്ലാം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ചാറ്റുകളാണ്. അതായത് സന്ദേശം അയക്കുന്ന വ്യക്തിയും അത് ലഭിക്കുന്ന വ്യക്തിയുമല്ലാതെ മറ്റാര്‍ക്കും ഇടക്ക് വെച്ച് അത് ചോര്‍ത്താനാകില്ല. അത്
ഇടക്ക് വെച്ച് ചോര്‍ത്താന്‍ ശ്രമിച്ചാലും അവര്‍ക്ക് ബൈനറി കോഡുകള്‍ മാത്രമെ കാണാന്‍ സാധിക്കു.

എന്നാല്‍ ഈ സൗകര്യം ഗൂഗിള്‍ ഡ്രൈവിലോ, ഐ ക്ലൗഡിലോ സംഭരിച്ചുവെക്കുന്ന ബാക്കപ്പുകള്‍ക്ക് ലഭ്യമായിരുന്നില്ല. ഇത്തരത്തില്‍ ബാക്ക്അപ്പ് ചെയ്ത സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യാത്തത് ഒരു പക്ഷേ ഹാക്ക് ചെയ്യാനും സന്ദേശങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനുമുള്ള സാധ്യതകൂടി ഉണ്ടാക്കുന്നുത് ഈ പ്രശ്‌നമാണ് വാട്ടസ് ആപ്പ് മാനേജ്‌മെന്റ് പരിഹരിക്കുന്നത്.

sameeksha-malabarinews

ഫേസ്ബുക്കിന്റെ ഔദ്യോഗിക ബ്ലോഗില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഓണ്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നെ എന്‍ക്രിപ്ഷന്‍ കീ സഹിതമാണ് സന്ദേശങ്ങള്‍ ബാക്ക്അപ് ചെയ്യുക. കീ സ്വമേധയാ അല്ലെങ്കില്‍ പാസ് വേഡോ ഉപയോഗിച്ച് സുരക്ഷിതമാക്കാം.

വാട്‌സ് ആപ്പ് അകൗണ്ട് ഉടമക്ക് ബാക്ക് അപ് ചെയ്ത മെസേജുകള്‍ കാണാന്‍ എന്‍ക്രിപ്ഷന്‍ കീ ഉപയോഗിച്ച് കയറാന്‍ സാധിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!