തിരുവനന്തപുരം: രണ്ട് ദിവസമായി കേരളത്തില്‍ ഏറെ ചര്‍ച്ചയാകുന്ന ഒരു വാക്കും വിഷയവുമാണ് മസാല ബോണ്ട്. എന്താണ് മസാല ബോണ്ട്?
വിദേശ വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ടുകള്‍ ഇറക്കി പണം സമാഹരിക്കുന്ന രീതിയാണ് മസാല ബോണ്ടുകള്‍. സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ട് എന്ന അര്‍ത്ഥമുളള മസാല എന്ന ഇന്ത്യന്‍ വാക്കില്‍ നിന്നാണ് മസാല ബോണ്ട് ഉണ്ടാകുന്നത്.
ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍(ഐഎഫ്‌സി) യാണ് ഈ പദം ആദ്യമുപയോഗിക്കുന്നത്. 2014 നവംബര്‍റിലാണ് ഐഎഫ്‌സി ആയിരം കോടി രൂപയുടെ മസാലബോണ്ട് ഇറക്കുന്നത്. പിന്നീട് 2015ല്‍ ഐഎഫ്‌സി 3.15 ബില്യണ്‍ ഇന്ത്യന്‍ രൂപയുടെ ഗ്രീന്‍ മസാല ബോണ്ടും പുറത്തിറക്കി.
കേരളത്തില്‍ ആദ്യമായി കേരള സര്‍ക്കാര്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്ട് പ്രകാരം രൂപീകരിച്ച കിഫ്ബിയാണ് ആദ്യമായി മസാല ബോണ്ട് പുറത്തിറക്കിയത്.
അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപം ലക്ഷ്യമിട്ടാണ് മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നത്. മികച്ച പ്രതികരണമാണ് കിഫ്ബിയുടെ മസാല ബോണ്ടുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. വിദേശത്തുനിന്ന് വന്‍ നിക്ഷേപം ലഭിച്ചതിന് പിന്നാലെ ബോണ്ടുകള്‍ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സേഞ്ചിലും വിപണിയിലറക്കാന്‍ പോകുകയാണ്. മെയ് 17ന് കിഫ്ബിയുടെ മസാല ബോണ്ട് ലണ്ടനില്‍ പൊതു വിപണിയില്‍ ഇറക്കും.



