ചേളാരി ഐഓസി ജീനക്കാരനെതിരെ പീഡനശ്രമത്തിന് കേസെടുത്തു

തിരൂരങ്ങാടി:  താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ജീവനക്കാരനെതിരെ കേസെടുത്തു. ഐഓസിയിലെ സൂപ്പര്‍വൈസറായ ജയരാജനെതിരെയാണ് കേസ്. 2017 ഫെബ്രുവരിയില്‍ താല്‍ക്കാലിക ജീവനക്കാരിയായ ദളിത് സ്ത്രീയെ ഐഓസി പ്ലാന്റില്‍ വെച്ച ലൈംഗിക ചുവയോടെ സംസാരിക്കുകയും പീഡനത്തിന് ശ്രമിക്കുകയും ചെയ്തതാണ് പരാതി.

സംഭവത്തെ കുറിച്ച് അന്നുതന്നെ സ്ത്രീ പരാതി നല്‍കിയിരുന്നു. ഇതേകുറിച്ച് ഇന്റേണല്‍ കംപ്ലയിന്റ് കമ്മറ്റി അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍മേല്‍ തുടര്‍നടപടി ഉണ്ടായില്ല.

ഇതേ തുടര്‍ന്ന് ഇവര്‍ ജില്ലാ പോലീസ് സുപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top