സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ച ടിവി അനുപമ ഇന്നവര്‍ക്ക് അനുപമ ക്ലിന്‍സണ്‍ ജോസഫ്

തൃശ്ശൂര്‍: കളക്ടര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം
തൃശ്ശുര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി കണ്‍വെന്‍ഷനില്‍ ശബരിമല വിഷയം ഉയര്‍ത്തി വോട്ടഭ്യര്‍ത്ഥിച്ച സംഭവത്തില്‍ വിശദീകരണം തേടിയ തൃശ്ശൂര്‍ ജില്ലാകളക്ടര്‍ ടിവി അനുപമക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം.സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍. ടിവി അനുപമ ക്രിസ്ത്യാനിയാണെന്ന് സ്ഥാപിക്കാനുള്ള പോസ്റ്റുകളാണ് വ്യാപകമായി പ്രചരിക്കുന്നത്.
ടിവി അനുപമ എന്നതിന് പകരം അനുപമ ക്ലിന്‍സന്‍ ജോസഫ് എന്നാണ് ഇവരെ വിളിക്കുന്നത്. അനുപമയുടെ ഭര്‍ത്താവിന്റെ പേരാണ് ക്ലിന്‍സന്‍ ജോസഫ്.

അനുപമ വനിതാ മതിലില്‍ പങ്കെടുത്തതിനെയും വിമര്‍ശിക്കുന്ന ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിക്കുന്നു. ഇവരുടെ ഫേസ്ബുക്ക് വാളില്‍ തെറിവിളിക്കുന്നതിനൊപ്പം ശരണം വിളികളും പോസ്റ്റ് ചെയ്യുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി സുരേഷ്‌ഗോപിയോട് വിശദീകരണം ചോദിച്ചതിനെ തുടര്‍ന്ന് ബിജെപി നേതൃത്വം തന്നെ അനുപമക്കെതിരെ രംഗത്ത് വന്നിരുന്നു. വിവരക്കേടാണ് കളക്ടര്‍ ചെയ്യുന്നതെന്നായിരുന്നു ബിജെപി വ്യക്താവ് ബി. ഗോപാലകൃഷ്ണന്റെ പ്രതികരണം.

അതേ സമയം ബിജെപി വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു അനുപമ പറഞ്ഞത്. സുരേഷ്‌ഗോപിക്ക് നോട്ടീസ് അയച്ചത് ജോലിയുടെ ഭാഗമായിട്ടാണ് എന്ന് അനുപമ പറഞ്ഞു.നേരത്തെ തന്റെ സിനിമയില്‍ കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി നയത്തേയും, നോട്ട് നിരോധനത്തെയും വിമര്‍ശിച്ചതിന് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്‌നേയും സംഘപരിവാര്‍ അനുകൂലികള്‍ ജോസഫ് വിജയ് എന്ന് വിളിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top