Section

malabari-logo-mobile

മലയാള മനോരമയെ തേച്ചൊട്ടിച്ച് പിണറായി

HIGHLIGHTS : താനൂര്‍ : പ്രളയാനന്തരം എടുത്ത നിലപാടുകളുടെ പേരില്‍ താന്‍ മാനസികരോഗികളെന്ന് യുഡിഎഫിനെ വിളിച്ചു എന്ന രീതിയില്‍

താനൂര്‍ : പ്രളയാനന്തരം എടുത്ത നിലപാടുകളുടെ പേരില്‍ താന്‍ മാനസികരോഗികളെന്ന് യുഡിഎഫിനെ വിളിച്ചു എന്ന രീതിയില്‍ മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തെ നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് നേരിട്ടത് ഏറെ പ്രശംസിക്കപ്പെട്ടു. ഇത് നമ്മുടെ നാട്ടിലെ ചില പ്രത്യേക ‘മാനസികാവസ്ഥ ഉള്ളവര്‍ക്ക’ ് രുചിച്ചില്ല. ഇക്കാര്യം കുറച്ച് ദിവസങ്ങളായി വേദികളില്‍ പറയാറുണ്ടെന്നും എന്നാല്‍ ഇതിനെയാണ് മനോരമ ഇന്ന് മാനസികരോഗികള്‍ എന്ന് ഞാന്‍ ഇവരെ വിളിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞാന്‍ മാനസികരോഗികള്‍ എന്ന വാക്കേ ഉപയോഗിച്ചിട്ടില്ല എന്നാല്‍ മലയാള മനോരമക്ക് എവിടുന്നാണ് ആ വാക്ക് കിട്ടിയത് എന്നും പിണറായി ചോദിച്ചു. മനോരമ പടച്ചുണ്ടാക്കുന്ന കാര്യങ്ങള്‍ യുഡിഎഫ് ഉപയോഗിക്കുന്നു എന്നാണുള്ളത്. നിങ്ങളുടെ കയ്യില്‍ ക്യാമറയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഉണ്ടാകുമല്ലോ ഞാന്‍ മാനസികരോഗി എന്നു പറഞ്ഞിട്ടുണ്ടെങ്ങില്‍ അത് തെളിയിക്ക് എന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ഏതിനും ഒരു മര്യാദ വേണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പൊന്നാനി ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ പ്രചാരണത്തിന്റെ ഭാഗമായി താനൂരില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

sameeksha-malabarinews

മാധ്യമങ്ങള്‍ പടച്ചു തള്ളുന്ന കണക്കുകള്‍ക്കനുസരിച്ചല്ല കേരളത്തിലെ ജനങ്ങള്‍ വോട്ടു നല്‍കുന്നതെന്നും, വാക്കുകള്‍ വളച്ചൊടിക്കുന്ന മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിയുക കേന്ദ്ര ജലവിഭവ വകുപ്പിനാണ്. അവരുടെ വിദഗ്ധ സംഘം പ്രളയം മഹാമാരിയായി പ്രഖ്യാപിച്ചിരുന്നതുമാണ്. കടലിലെ വേലിയേറ്റം സര്‍ക്കാര്‍ വരുത്തി വച്ചതാണ് എന്ന് പറയാത്തത് ഭാഗ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വി അബ്ദുറഹിമാന്‍ എംഎല്‍എ അധ്യക്ഷനായി. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാര്‍, ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ പി അബ്ദുല്‍ വഹാബ്, സിപിഐഎം ജില്ലാസെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, ജനതാദള്‍ എസ് സംസ്ഥാന ട്രഷറര്‍ ആര്‍ മുഹമ്മദ് ഷാ തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!