മലപ്പുറത്ത് ഉമ്മയുടെ വീട്ടില്‍ വിരുന്നുവന്ന സഹോദരികള്‍ കടലുണ്ടിപുഴയില്‍ മുങ്ങി മരിച്ചു

മലപ്പുറം:  വിരുന്നു വന്ന സഹോദരികള്‍ വീടിനു സമീപത്തെ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ചു. ആനക്കയം ഈരാമുക്ക് ചക്കാലക്കുന്നന്‍ അബൂബക്കര്‍ – സൗദത്ത് ദമ്പതിമാരുടെ മക്കളായ ഫാത്തിമ ഫിദ (13), ഫാത്തിമ നിദ (11) എന്നിവരാണ് മരിച്ചത്.

ആനക്കയത്ത് ചെക്ക് പോസ്റ്റിനു സമീപം കടലുണ്ടിപ്പുഴയില്‍ ഇന്നു രാവിലെ 11.30ഓടെയാണ് അപകടം.

ഇവര്‍ രാവിലെ ഉമ്മയോടൊപ്പം കളിക്കാന്‍ പോയതായിരുന്നു. ഉമ്മയായ സൗദത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തെരച്ചില്‍ നടത്തി

കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വേനലവധിയ്ക്ക് മാതാവിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു കുട്ടികള്‍. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top