കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തല്ലാം?

മലപ്പുറം; സംസ്ഥാനത്ത് കര്‍ശന ലോക്ക ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തന്നതിന്് എന്തല്ലാം മാനദണ്ഡങ്ങളാണ് ജില്ലാ ഭരണകൂടങ്ങള്‍ കണക്കാക്കുന്നതെന്ന് നമുക്ക് അറിയാം…
* പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലുള്ള പഞ്ചായത്തുകള്‍, നഗരസഭ വാര്‍ഡുകള്‍.

* പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കുറവുള്ളതും എന്നാല്‍ കോവിഡ് 19 ബാധിതരായിരിക്കുന്നവരുടെ എണ്ണം 20 ല്‍ കൂടുതലുമുള്ള പഞ്ചായത്ത് വാര്‍ഡുകള്‍.

* പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കുറവുള്ളതും കോവിഡ് 19 ബാധിതരായിരിക്കുന്നവരുടെ എണ്ണം 20 ല്‍ കുറവുള്ളതുമായ പഞ്ചായത്ത് വാര്‍ഡുകളില്‍ പഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സംഘം മൈക്രോ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങള്‍.

* പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കുറവുള്ളതും കോവിഡ് 19 ബാധിതരായിരിക്കുന്നവരുടെ എണ്ണം 20 ല്‍ കുറവുള്ളതുമായ നഗരസഭാ വാര്‍ഡുകളില്‍ നഗരസഭ സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സംഘം മൈക്രോ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങള്‍.

* കോവിഡ് വ്യാപനതോതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ക്ലസ്റ്റര്‍ ആയി പ്രഖ്യാപിക്കുന്ന സ്ഥലങ്ങള്‍.

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കുറവുള്ളതും കോവിഡ് 19 ബാധിതരായിരിക്കുന്നവരുടെ എണ്ണം 20ല്‍ കുറവുള്ളതുമായ പഞ്ചായത്തുകള്‍, നഗരസഭാ വാര്‍ഡുകള്‍ എന്നിവയെ മൈക്രോ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി / നഗരസഭാ സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സംഘത്തെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഒരു വാര്‍ഡില്‍ അഞ്ച് മുതല്‍ 19 വരെ കോവിഡ് ബാധിതരുള്ള സ്ഥലങ്ങള്‍ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളായിരിക്കും. ഇത്തരം സ്ഥലങ്ങളിലും കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. മൈക്രോ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങള്‍, സ്ട്രീറ്റുകള്‍, മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍, ഫിഷ് ലാന്റിംഗ് സെന്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, റസിഡന്‍ഷ്യല്‍ ഏരിയ, ഫാക്ടറികള്‍, എം.എസ്.എം യൂണിറ്റുകള്‍, ഓഫീസുകള്‍, ഐ.ടി കമ്പനികള്‍, ഫ്‌ളാറ്റുകള്‍, 10 ല്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകള്‍ മുതലായവ സബ് വാര്‍ഡ് തലത്തില്‍ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിക്കാവുന്നതാണ്. ഇത്തരത്തിലുള്ള മൈക്രോ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങള്‍ നിശ്ചയിച്ച് പഞ്ചായത്ത് സെക്രട്ടറി / നഗരസഭ സെക്രട്ടറി കണ്‍വീനറും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസറും, ബന്ധപ്പെട്ട സ്ഥലത്തെ അധികാരപരിധിയിലുള്ള സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അടങ്ങുന്ന കമ്മറ്റിയാണ് ഉത്തരവിറക്കുക. ഈ കമ്മറ്റി എല്ലാ ദിവസവും യോഗം ചേര്‍ന്ന് മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ പ്രഖ്യാപിക്കണം. ഇങ്ങനെ പ്രഖ്യാപിക്കുന്ന പ്രദേശങ്ങള്‍ അടുത്ത ആഴ്ച കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്നില്ലെങ്കില്‍ പ്രസ്തുത സ്ഥലം കണ്ടെയ്‌മെന്റ് സോണില്‍ നിന്നും ഒഴിവാകുന്നതാണ്. കണ്ടെയ്‌മെന്റ് സോണാകുന്ന പ്രദേശങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കുന്ന കണ്ടെയ്‌മെന്റ് സോണുകളുടെ വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവി, ഡി.ഡി.പി, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ & നോഡല്‍ ഓഫീസര്‍, മുനിസിപ്പാലിറ്റി ഡിഡിഎംഎ എന്നിവര്‍ക്ക് ലഭ്യമാക്കും.

ഒരു വാര്‍ഡിലെ പ്രത്യേക പ്രദേശങ്ങളില്‍ അഞ്ചോ അതില്‍ താഴെയോ കോവിഡ് 19 ബാധിതരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിന് വിധേയമാക്കുകയും അവിടത്തെ വ്യാപനം പ്രത്യേക രീതിയില്‍ ആണെന്നും കോവിഡ് വ്യാപനം ഉണ്ടാകുമെന്നും ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ വിലയിരുത്തുന്ന പ്രദേശം ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിക്കും. ഈ ക്ലസ്റ്ററുകളിലും കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.

Share news
error: Content is protected !!
Scroll to Top