HIGHLIGHTS : West Bengal native arrested for breaking into house in Kodakkal; theft
തിരൂരങ്ങാടി: തെന്നല കൊടക്കല്ലില്‍ വീട് കുത്തി തുറന്ന് മോഷണം നടത്തിയ വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍. വെസ്റ്റ് ബംഗാള്‍ ബര്‍ധ്വാന്‍ സ്വദേശി സൈതുവിന്റെ മകന്‍ നൗഫ(39) ലാണ് അറസ്റ്റിലായത്. താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തിരൂരങ്ങാടി പൊലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ ഓഗസ്ത് മാസ്ത്തില്‍ കൊടക്കല്ല് സ്വദേശി മുഹമ്മദലിയുടെ വീട് കുത്തിതുറന്ന് ബെഡ് റൂമിലെ മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ കവര്‍ന്നതിനാണ് ഇയാളെ തിരൂരങ്ങാടി പൊലീസിന് കൈമാറിയത്.
ഇയാളെ കൊടക്കല്ലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാള്‍ക്കെതിരെ പെരിന്തല്‍മണ്ണ, കൊളത്തൂര്‍, താനൂര്‍ മറ്റു ചില സ്റ്റേഷനുകളിലും മോഷണ കേസുകളുള്ളതായി തിരൂരങ്ങാടി എസ്.എച്ച്.ഒ ബി പ്രതീപ് കുമാര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു