പാലക്കാട്ടെ ജനം വിധിയെഴുതി; 70% കടന്ന് പോളിംഗ്, പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ വൈകുന്നേരം ആറുമണിയോടെ പോളിംഗ് അവസാനിച്ചു.
പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്. 184 പോളിംഗ് ബൂത്തുകളില്‍ 105 എണ്ണത്തില്‍ 57.06% ആണ് പോളിംഗ് രേഖപ്പെടുത്തിയത്. നിലവില്‍ പോളിംഗ് അവസാനിച്ചെങ്കിലും ടോക്കണ്‍ വാങ്ങി ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ടിംഗിന് അവസരമുണ്ടാകുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. പോളിംഗിന്റെ ആദ്യഘട്ടങ്ങളില്‍ സമാധാനപരമായിരുന്നെങ്കിലും അവസാന മണിക്കൂറുകള്‍ സംഘര്‍ഷഭരിതമായിരുന്നു.

ആദ്യ മണിക്കൂറില്‍ ബൂത്തുകളില്‍ ഉണ്ടായിരുന്ന നീണ്ട നിര ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകീട്ടോടെ പോളിങ് മെച്ചപ്പെടുന്നതാണ് കണ്ടത്. അവസാന ലാപ്പില്‍ പലയിടത്തും വോട്ടു ചെയ്യാനെത്തുന്നവരുടെ നീണ്ട നിര കാണാം. 2021നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 ശതമാനം പേരാണ് പാലക്കാട്ട് വോട്ട് രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ പോരാട്ടത്തില്‍ മുന്നണികള്‍ നടത്തിയ നാടിളക്കി മറിച്ചുള്ള പ്രചാരണത്തിന്റെ ആവേശം രാവിലെ വോട്ടിംഗില്‍ കാര്യമായി പ്രതിഫലിച്ചില്ല.

Share news
error: Content is protected !!
Scroll to Top