പള്ളികളിലും അമ്പലങ്ങളിലും മോഷണം നടത്തുന്ന ആള്‍ പിടിയില്‍

HIGHLIGHTS : Man arrested for stealing from mosques and temples

കോഴിക്കോട് : പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളെ കസബ പോലീസും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്‌റഫ് ടി കെയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേര്‍ന്ന് പിടികൂടി. ഫറോക്ക് വെസ്റ്റ് നെല്ലൂര്‍ സ്വദേശി മനോജ് കുമാര്‍ (58) എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം ഏഴാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ശാന്തികാരുടെ റൂമിനകത്ത് സൂക്ഷിച്ചിരുന്ന 75000 രൂപയോളം വില വരുന്ന നാല് മൊബൈല്‍ ഫോണുകള്‍ പ്രതി മോഷ്ടിച്ച കടന്നു കളയുകയായിരുന്നു.

sameeksha-malabarinews

ശാന്തി മഠം റൂമില്‍ മൊബൈല്‍ ഫോണ്‍ വെച്ച് പൂജാദികര്‍മ്മങ്ങള്‍ ചെയ്തു തിരിച്ചു വന്നു നോക്കിയപ്പോള്‍ ആണ് മൊബൈല്‍ ഫോണ്‍ മോഷണം പോയ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. ശ്രീകണ്‌ഠേശ്വരം ക്ഷേത്ര ഭാരവാഹികളുടെ പരാതി പ്രകാരം കസബ പോലീസ് കേസെടുത്തു അന്വേഷണം നടത്തവേ ക്ഷേത്രത്തിന്റെ അകത്തും പുറത്തും ഉള്ള സിസിടിവി ദൃശ്യങ്ങളും സമീപത്തുള്ള ഷോപ്പുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുതില്‍ കസബ പോലീസ് പ്രതിയെ തിരിച്ചറിയുകയുകയായിരുന്നു. സംഭവ ശേഷം ഒളവില്‍ പോയ പ്രതിയെ ഇന്നലെ തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയുള്ള ഒരു ബാറില്‍ വച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതില്‍ പ്രതിക്ക് സമാനമായ രണ്ട് കേസ് സുല്‍ത്താന്‍ ബത്തേരിയിലും മലപ്പുറത്തും ഉള്ളതായും അറിവായിട്ടുണ്ട്. ചിത്രകല പ്രാവീണ്യമുള്ള പ്രതി ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ പുരോഹിതരുമായി അടുപ്പത്തിലാകുകയും അവര്‍ക്ക് വേണ്ട ചിത്രങ്ങളും ചുമരു എഴുത്തുകളും എഴുതി കൊടുക്കുകയും വിശ്വാസം പിടിച്ചു പറ്റിയ ശേഷം അവിടെ നിന്ന് മോഷണം നടത്തി മുങ്ങുകയുമാണ് ഇയാളുടെ രീതി.

കസബ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ ജി , സബ്ബ് ഇന്‍സ്‌പെക്ടര്‍ ജഗമോഹന്‍ ദത്തന്‍ ആര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സജേഷ് കുമാര്‍ പി, സീനിയര്‍ സി. പി. ഒ. രാജീവ് കുമാര്‍ പാലത്ത് ,സി.പി.ഒ ഷിംജിത്ത് സിറ്റി ക്രൈം സക്വാഡിലെ ഷാലു എം , സുജിത്ത് സി കെ, സൈബര്‍ സെല്ലിലെ സ്‌കൈലേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!