അന്താരാഷ്ട്ര ഡഫ് ട്വന്റി 20 ക്രിക്കറ്റില്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീം താരം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സുഹൈല്‍ ന് സ്വീകരണം

അജ്മാനില്‍ നടന്ന അന്താരാഷ്ട്ര ഡഫ് ട്വന്റി 20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീം ഓള്‍റൗണ്ടറും ടീമിലെ ഏക മലയാളി താരവുമായ പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി മുഹമ്മദ് സുഹൈല്‍ പി ആര്‍ ന് ഉപഹാരവും പൊന്നാടയും അണിയിച്ചു.

സിപിഐഎം കരിങ്കല്ലത്താണി ബ്രാഞ്ച് സെക്രട്ടറിയും പരപ്പനങ്ങാടി നഗരസഭാ പതിനഞ്ചാം ഡിവിഷന്‍ കൗണ്‍സിലറുമായ ഷമീര്‍ മമ്മിക്കകത്തിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്. ചടങ്ങില്‍ സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം നഗരസഭ കൗണ്‍സിലറുമായ ടി. കാര്‍ത്തികേയന്‍ പൊന്നാട അണിയിച്ചു.

നഗരസഭ കൗണ്‍സിലര്‍മാരായ എന്‍ എം.ഷമേജ്, കോയ ആജിയാരകത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. 2020മുതല്‍ ഇന്ത്യന്‍ ബധിര ടീം അംഗമാണ് സുഹൈല്‍. ബധിര വിഭാഗത്തിന് വേണ്ടിയുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരാബാദ് സണ്‍റൈസേസിന്റെ നായകനും ആണ്.

പുത്തരിക്കല്‍ പെരുമ്പടപ്പില്‍ അബ്ദുല്‍ റസാക്കിന്റെയും ആസ്യയുടെയും മകനാണ്. ഭാര്യ: ഫാത്തിമ ഷെറിന്‍. മക്കള്‍: സൈനബ്, ഹിമാദ് അബ്ദുല്ല.

 

Share news
error: Content is protected !!
Scroll to Top