കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

പരപ്പനങ്ങാടി : കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി. കെട്ടുങ്ങല്‍ കുന്നാം പറമ്പില്‍ വാസുവിന്റ കിണറ്റിലാണ് മയില്‍ വീണ് കിടക്കുന്നത് വീട്ടുകാര്‍ കണ്ടത്.

മയിലിനെ വീട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും പരിക്കേറ്റതിനാല്‍ പരപ്പനങ്ങാടി ട്രോമാകെയര്‍ ടീമിനെ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ ട്രോമാകെയര്‍ വളണ്ടിയറും വനം വകുപ്പിന്റ ആനിമല്‍റസ്‌ക്യൂവറുമായ മുനീര്‍, സമീര്‍ എന്നിവര്‍ മയിലിനെ ഏറ്റെടുത്ത് പ്രാഥമിക ചികിത്സ നല്‍കി വനം വകുപ്പിന് കൈമാറി.

 

Share news
error: Content is protected !!
Scroll to Top