എടപ്പാള്‍: എടപ്പാളില്‍ യുവതിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമം. തലമുണ്ടയില്‍ ടൈലറിംഗ് ഷോപ്പ് നടത്തുന്ന ചെമ്പ്രയില്‍ മണികണ്ഠന്റെ ഭാര്യ സിന്ധുവിന്റെ കണ്ണിലാണ് മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്.
ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. സിന്ധു നിലവിളിച്ച് റോഡിലേക്ക് ഓടിയതോടെ ബൈക്കില്‍ എത്തിയ ആള്‍ രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ യുവതിയെ എടപ്പാളിലെ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



