HIGHLIGHTS : മലപ്പുറം: വിവാഹത്തട്ടിപ്പുക്കാരി ശാലിനിയുടെ തട്ടിപ്പിന് മലപ്പുറം എടവണ്ണപ്പാറ സ്വദേശിയും ഇരയായി. എടവണ്ണപ്പാറ വെട്ടുപ്പാറ സ്വദേശി സൈക്കോളജിസ്റ്റായ മോ...
മലപ്പുറം: വിവാഹത്തട്ടിപ്പുക്കാരി ശാലിനിയുടെ തട്ടിപ്പിന് മലപ്പുറം എടവണ്ണപ്പാറ സ്വദേശിയും ഇരയായി. എടവണ്ണപ്പാറ വെട്ടുപ്പാറ സ്വദേശി സൈക്കോളജിസ്റ്റായ മോഹന്‍ദാസാണ് ശാലിനിയുടെ തട്ടിപ്പില്‍ കുടുങ്ങിയത്.
ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടു നിന്ന ദാമ്പത്യത്തിനൊടുവില്‍ ഒമ്പത് പവന്‍ സ്വര്‍ണവും 3,500 രൂപയും 12 ലക്ഷത്തിന്റെ ചെക്കുകളുമായി ശാലിനി മുങ്ങുകയായിരുന്നെന്ന് മോഹന്‍ദാസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് ചിങ്ങവനം സ്വദേശി ശശീന്ദ്രന്‍ നായരെ പറ്റിച്ച കേസ്സില്‍ ശാലിനി അറസ്റ്റിലായത്.


പത്രത്തില്‍ വിവാഹ പരസ്യം കണ്ടതിനെ തുടര്‍ന്നാണ് യുവതിയെ ഫോണില്‍ വിളിച്ചതെന്ന് മോഹന്‍ദാസ് പറഞ്ഞു. ആദ്യം ഈ ബന്ധം വേണ്ടെന്നു വെച്ചെങ്കിലും യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി 2013 സപ്തംബര്‍ 28 ന് കോഴിക്കോട് അഗ്രശാല ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന് ശേഷം ശാലിനിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ പോയെങ്കിലും എന്തോ പ്രശ്‌നം പറഞ്ഞ് പെട്ടന്ന് തിരിച്ചു പോവുകയായിരുന്നത്രെ. പിന്നീട് സഹോദരനുമായുള്ള പ്രശനം തീര്‍ക്കാനാണെന്നും പറഞ്ഞ് രണ്ടു ബാങ്ക് ചെക്കുകള്‍ ശാനി ഒപ്പിട്ടു വാങ്ങി. തുടര്‍ന്ന് തിരിച്ചെത്തി വീണ്ടും പണം ആവശ്യപ്പെട്ടു. ഇതിനുവേണ്ടി സഹോദരന്റെ ഭാര്യയുടെ ആഭരണങ്ങള്‍ നല്‍കുകയും ചെയ്തു. ഇതുമായി പോയ ശാലിനി പിന്നീട് തിരിച്ചെത്തി 3,500 രൂപയുമായി മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവരെ അന്വേഷിച്ച് തിരുവനന്തപുരത്തെത്തിയപ്പോള്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതായും മോഹന്‍ദാസ് പറഞ്ഞു.
അതെസമയം വണ്ടിച്ചെക്ക് നല്‍കിയെന്ന് കാണിച്ച് മോഹന്‍ദാസിനെതിരെ ശാലിനി തിരുവനന്തപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മലപ്പുറം ഡിവൈഎസ്പിക്കും വാഴക്കാട് പോലീസിനും ആഭ്യന്തരമന്ത്രിക്കും പരാതിനല്‍കിയിട്ടുണ്ട്.