Section

malabari-logo-mobile

വിവാഹ തട്ടിപ്പ്‌ വീരന്‍ പിടിയില്‍;പിടിയിലായത്‌ താനൂര്‍ സ്വദേശി

HIGHLIGHTS : താനൂര്‍: വിവാഹ വാഗ്‌ദാനം നല്‍കി യുവതിയില്‍ നിന്ന്‌ പണവും സ്വര്‍ണവും കവര്‍ന്ന താനൂര്‍ സ്വദേശിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

IMG_20150225_130220താനൂര്‍: വിവാഹ വാഗ്‌ദാനം നല്‍കി യുവതിയില്‍ നിന്ന്‌ പണവും സ്വര്‍ണവും കവര്‍ന്ന താനൂര്‍ സ്വദേശിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പുതിയകടപ്പുറം സ്വദേശി പാവരകത്ത്‌ റാഫി(44) നെയാണ്‌ തിരൂര്‍ എസ്‌ഐ സുകുമാരന്‍ അറസ്റ്റ്‌ ചെയ്‌തത്‌. നിലവില്‍ രണ്ട്‌ വിവാഹം കഴിച്ചിട്ടുള്ള ഇയാള്‍ രണ്ടാമത്തെ ഭാര്യയായ ചെമ്മാട്‌ സ്വദേശിനിക്കൊപ്പം കോഴിച്ചെനയിലാണ്‌ താമസം. ഈ ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയാണ്‌. ഉണ്ണ്യാലില്‍ നിന്നാണ്‌ ഇയാള്‍ ആദ്യം വിവഹം കഴിച്ചത്‌. ഇതില്‍ ഇയാള്‍ക്ക്‌ നാല്‌ കുട്ടികളുണ്ട്‌.

ഇതിനിടെയാണ്‌ അടുത്തകാലത്ത്‌ കൂട്ടായി സ്വദേശിനിയായ മറ്റൊരു യുവതിയുമായി ഇയാള്‍ ഇഷ്ടത്തിലാകുന്നത്‌. വിവാഹം കഴിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കി ഈ യുവതിയില്‍ നിന്ന്‌ 5 പവനും 20,000 രൂപയും റാഫി കൈക്കലാക്കി. ഇതിനുശേഷം റാഫി നേരത്തെ രണ്ടു തവണ വിവാഹിതനാണെന്ന്‌ തിരിച്ചറിഞ്ഞ യുവതി പോലീസില്‍ പരാതിപ്പെടുകയും പോലീസും ഇവരും ചേര്‍ന്നൊരുക്കിയ കെണിയിലൂടെ റാഫിയെ വിളിച്ചുവരുത്തി അറസ്‌റ്റു ചെയ്യുകയുമായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!