കഞ്ചാവ് സൂക്ഷിച്ച കേന്ദ്രത്തില്‍ നിന്ന് മാരകായുധങ്ങള്‍ പിടികൂടി

വേങ്ങര : കഞ്ചാവ് സൂക്ഷിച്ച കേന്ദ്രത്തില്‍ നിന്നും എക്‌സൈസ് സംഘം മാരകായുധങ്ങളും കണ്ടെടുത്തു.

പറപ്പൂര്‍ ചേക്കാലിമാട് കനറാ ബാങ്കിനു സമീപത്തുള്ള ക്വര്‍ട്ടേഴ്സില്‍ നിന്നാണ് കഞ്ചാവും പണവും മാരകായുധങ്ങളും കണ്ടെടുത്തത്. സംഭവത്തില്‍ എടരിക്കോട് പറമ്പില്‍ പീടിക റാഷിദിനെ ( 22 ) എക്സൈസ് കസ്റ്റഡിയിലെടുത്തു.

പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 50 ഗ്രാം കഞ്ചാവ്, വടിവാള്‍ , കൊടുവാള്‍,1940 രൂപ എന്നിവയാണ് കണ്ടെടുത്തത്.

 

.

 

Share news
error: Content is protected !!
Scroll to Top