തൃശൂര്‍:സോഷ്യല്‍മീഡിയ കയ്യടക്കിയില്‍ വൈറലായ ഡാന്‍സ് വീഡിയോ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകി രാംകുമാറും നവീന്‍ കെ റസാഖും തങ്ങള്‍ക്കെതിരെ നടക്കുന്ന നെഗറ്റീവ് പ്രചരണങ്ങള്‍ക്ക് പ്രതികരണവുമായി രംഗത്ത്. തങ്ങള്‍ സൈബര്‍ അറ്റാക്കുകളെ വകവെയ്ക്കുന്നില്ലെന്ന് ഇരുവരും പ്രതികരിച്ചു. കുറച്ച് പേര്‍ മാത്രമാണ് നെഗറ്റീവ് കമന്റുകളുമായി എത്തിയത് എന്നാല്‍ ഭൂരിപക്ഷം പേരും തങ്ങള്‍ക്ക് അനുകൂലവും ഒപ്പവുമാണെന്ന് ജാനകിയും നവീനും പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോടായിരുന്നു ഇരുവരുടെയും പ്രതികരണം. തങ്ങള്‍ ഇനിയും ഡാന്‍സ് വീഡിയോ ചെയ്യുമെന്നും ഇരുവരും പറഞ്ഞു.
ഐഎംഎയും കോളേജ് യൂണിയനുമൊക്കെ ഈ വിദ്വേഷ പ്രചരണങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒന്നിച്ചാണ് പഠിക്കുന്നതും ക്ലാസില്‍ പോകുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. ആ ഞങ്ങള്‍ ഒരുമിച്ച് ഒരു ഡാന്‍സ് കളിച്ചു. എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണ് ഉദ്ദേശിച്ചത്. അതിനെ അങ്ങിനെ കാണണമെന്നും നവീന്‍ ആവശ്യപ്പെട്ടു.
ഞാനും വീട്ടുകാരും ഈ വിദ്വേഷ പ്രചരണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് കരുതുന്നത്. ഇതൊന്നും ഞങ്ങള്‍ക്കൊരു വിഷയമല്ല. നവീനും താനും നല്ല സുഹൃത്തുക്കളാണെന്ന് ജാനകി പറഞ്ഞു. കോളേജില്‍ വേറെയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്നുണ്ട്. അവരില്‍ ഡാന്‍സ് ചെയ്യുന്നവരുമുണ്ട്.അവരും ഇതുപോലെ ഡാന്‍സ് വീഡിയോകളുമായി മുന്നോട്ട് വരുമെന്നും നവീനും ജാകിയും പറഞ്ഞു.
റാസ്പുട്ടിന്‍ എന്ന ഗാനത്തിന് ജാനകിയും നവീനും ചേര്‍ന്ന് ചുവടുവെച്ച 30 സെക്കന്റുള്ള വീഡിയോ കഴിഞ്ഞയാഴ്ച വൈറവായിരുന്നു. വീഡിയോ കണ്ട് നിരവധി പേര്‍ അനുമോദിച്ചിരുന്നു. എന്നാല്‍ ഇതിനുപിന്നാലെയാണ് ഇരുവരുടെയും മതം പരാമര്‍ശിച്ച് ചിലര്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്.
ജാകിയുടെ മതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും സൂക്ഷിച്ചാല്‍ ദിഃഖിക്കേണ്ട എന്നല്ലേ നിഷയുടെ അമ്മ തെളിയിക്കുന്നത് എന്ന് പറഞ്ഞ് കൃഷ്ണരാജ് എന്നയാളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യ പോസ്റ്റ് ഇട്ടത്. ജാനകിയുടെ അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ഇയാള്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റ് ഏറ്റ്പിടിച്ചായിരുന്നു പിന്നീട് വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.
എന്നാല്‍ ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ തങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞദിവസം
ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിനിടെ നടത്തിയ ഇരുവരുടെയും പെര്‍ഫോമന്‍സ്.




