തിരുവനന്തപുരം ജി.വി.രാജാ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, തൃശ്ശൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍, കുന്ദംകുളം എന്നിവിടങ്ങളില്‍ 2021-22 അധ്യയന വര്‍ഷത്തിലേക്ക് ആറ്, ഏഴ്, എട്ട്, പ്ലസ്വണ്‍/വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് കായിക യുവജനകാര്യാലയം ജില്ലാ തലത്തില്‍ സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു.
അത്ലറ്റിക്സ്, ഫുട്ബോള്‍, ബാസ്‌കറ്റ്ബോള്‍, വോളീബോള്‍, ഹോക്കി, ക്രിക്കറ്റ്, ബോക്സിംഗ്, ജൂഡോ, തായ്ക്വോണ്ടോ, റസ്ലിംഗ്. വെയ്റ്റ് ലിഫ്റ്റിംഗ് ഇനങ്ങളിലാണ് പ്രവേശനം. ജനനതിയതി തെളിയിക്കുന്ന ഏതെങ്കിലും രേഖയും ജില്ലാ, സംസ്ഥാനദേശീയ മത്സരങ്ങളില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റുകളും രണ്ട് ഫോട്ടോയുമായി ബന്ധപ്പെട്ട ജില്ലകളിലെ സെലക്ഷന്‍ ട്രയല്‍സ് കേന്ദ്രങ്ങളില്‍ നിശ്ചിത ദിവസം നേരിട്ട് ഹാജരാകണം.
ഏപ്രില്‍ 15 മുതല്‍ മെയ് 11 വരെയാണ് വിവിധ ജില്ലകളില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായും നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gvrsportsschool.org.




