തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന കേരളത്തിലെ ‘ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക സര്‍വേ’ പുരോഗമിക്കുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ വികസന രൂപരേഖ തയ്യാറാക്കുകയാണ് സര്‍വേയുടെ ലക്ഷ്യം. ജില്ലകളിലെ സാമൂഹികാധിഷ്ഠിത സംഘടനകള്‍ വഴി തിരഞ്ഞെടുത്ത ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെയാണ് സര്‍വേ നടത്താനുള്ള ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാരായി നിയോഗിച്ചിട്ടുള്ളത്.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ അതത് ജില്ലകളിലെ സാമൂഹികാധിഷ്ഠിത സംഘടനയുമായി ബന്ധപ്പെട്ട് സാമൂഹിക-സാമ്പത്തിക സര്‍വേയില്‍ പങ്കെടുക്കണം.




